Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Leaders

Ernakulam

കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ബിജെപി നേ​താ​ക്ക​ൾ പ​ണം വാ​ങ്ങി​യ സം​ഭ​വം: പോ​ലീ​സു​കാ​ര​നെ​യും പ്ര​തി​ചേ​ർ​ത്തു

 

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത് സൈ​ബ​ർ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ബി​ജെ​പി നേ​താ​ക്ക​ൾ പ​ണം വാ​ങ്ങി​യ കേ​സി​ൽ പോ​ലീ​സു​കാ​ര​നെ പ്ര​തി​ചേ​ർ​ത്തു. പ്ര​തി​ക​ളെ സ​ഹാ​യി​ച്ച ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ന​ൽ എ​ന്ന പോ​ലീ​സു​കാ​ര​നെ കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ക്കി.

ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​എ​സ്. സു​നീ​ഷ് ഒ​ന്നാം പ്ര​തി​യും നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​ങ്ങോ​ട് ര​ണ്ടാം പ്ര​തി​യു​മാ​ണ്. ചേ​ലാ​ട് ആ​റ്റു​പു​റ​ത്ത് എ.​എം. ജോ​ർ​ജി​ന്‍റെ മ​ക​നെ​തി​രാ​യ ഓ​ൺ​ലൈ​ൻ ബി​സി​ന​സ് ത​ട്ടി​പ്പ് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​ന് ജോ​ർ​ജി​ൽ നി​ന്ന് 10,58,000 പ​ല​പ്പോ​ഴാ​യി പ്ര​തി​ക​ൾ പ​ണം കൈ​പ്പ​റ്റി​യെ​ങ്കി​ലും കേ​സ് തീ​ർ​പ്പാ​കാ​തെ വീ​ണ്ടും മ​റ്റൊ​രു കേ​സ് വ​രി​ക​കൂ​ടി ചെ​യ്തു. ഇ​തേ​തു​ട​ർ​ന്ന ജോ​ർ​ജ് നേ​രി​ട്ട് അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കി കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​നി​ക്ക് ന​ഷ്ട​മാ​യ 10,58,000 രൂ​പ തി​രി​കെ ന​ല്ക​ണ​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ തി​രി​കെ ന​ൽ​കാ​തെ പ്ര​തി​ക​ൾ കു​ടും​ബ​ത്തെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബി​ജെ​പി നേ​തൃ​ത്വ​ത്തി​നും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ തി​ങ്ക​ളാ​ഴ്ച ബി​ജെ​പി ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​ത്മ​ഹ​ത്യ ഭീ​ക്ഷ​ണി മു​ഴ​ക്കി ജോ​ർ​ജും കു​ടും​ബ​വും കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രി​ൽ നി​ന്ന് മൊ​ഴി എ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. മൂ​ന്നാം പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​രോ​പ​ണ വി​ധേ​യ​ന്‍റെ രാ​ജി നേ​തൃ​ത്വം എ​ഴു​തി വാ​ങ്ങി

കോ​ത​മം​ഗ​ലം: ബി​ജെ​പി കോ​ത​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ ന​ട​പ​ടി​യു​മാ​യി ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം. ആ​രോ​പ​ണ വി​ധേ​യ​നാ​യ ടി.​എ​സ്. സു​നീ​ഷി​ന്‍റെ രാ​ജി നേ​തൃ​ത്വം എ​ഴു​തി വാ​ങ്ങി. ‌
പ​രാ​തി​ക്കു കാ​ര​ണ​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മാ​ണ​വും ബോ​ധ്യ​മാ​യ​തോ​ടെ ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ കു​റ്റ​വാ​ളി​ക​ളെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നു സ​മ​ഗ്ര​മാ​യ പോ​ലീ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​ര​നെ ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്‌​ത​താ​യി ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു.
അതേസമയം കോ​ത​മം​ഗ​ലം ബിജെപി ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന കു​ത്തി​യി​രി​പ്പു നാ​ട​കം പാ​ർ​ട്ടി​യെ മോ​ശ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. സ​ജീ​വ് കു​റ്റ​പ്പെ​ടു​ത്തി.
ചി​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന് ന​ട​ത്തി​യ നാ​ട​കം മാ​ത്ര​മാ​ണ് കു​ത്തി​യി​രി​പ്പു സ​മ​ര​മെ​ന്നും ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up